Webdunia - Bharat's app for daily news and videos

Install App

ദാല്‍ പൂരി

Webdunia
ദിവസവും ഇഡലിയും ദോശയും കഴിച്ചു മടുത്തോ. ഇതാ ദാല്‍ പൂരി...

ചേര്‍ക്കേണ്ടവ:

ആട്ടമാവ്‌ ഒരു കിലോ
എണ്ണ 100 ഗ്രാം
ഉപ്പ്‌ പാകത്തിന്‌

നിറയ്ക്കാനുള്ള ഇനങ്ങള്‍:

പരിപ്പ് അര കിലോ
ജീരകം 1/2 ടീസ്പൂണ്‍
ഗ്രാമ്പു 2 എണ്ണം
ഏലം 4 എണ്ണം
കറുവാപ്പട്ട 1 കഷണം
വറ്റല്‍ മുളക്‌ 2 എണ്ണം
ഉപ്പ്‌ പാകത്തിന്‌
നെയ്യ്‌ 6 സ്പൂണ്‍
എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

പരിപ്പ് നന്നായി വേവിച്ച് ജീരകം, ഗ്രാമ്പു, ഏലം, കറുവാപ്പട്ട എന്നിവ വറുത്തു പൊടിച്ച മിശ്രിതവും മ്വറ്റല്‍ മുളകും ചേര്‍ത്തിളക്കി വയ്ക്കുക. ആട്ട മാവ്‌ നെയ്യും ഉപ്പും വെള്ളവും ചേര്‍ത്ത്‌ കുഴയ്ക്കുക. അര മണിക്കൂര്‍ അനക്കാതെ വയ്ക്കുക. അതിനുശേഷം ഒരേ വലിപ്പമുള്ള ഉരുളകളാക്കി ഉരുട്ടി ഓരോ ഉരുളയുടെയും നടുവില്‍ പരിപ്പ്‌ മിശ്രിതം വച്ച്‌ വായടച്ച്‌ കൈ കൊണ്ട്‌ അമര്‍ത്തി ചപ്പാത്തിക്ക്‌ പരത്തും പോലെ പരത്തി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ നേരിയ തീയില്‍ പൊരിച്ചെടുക്കുക.

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാരങ്ങ വെള്ളം ധാരാളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ

ഈ ഭക്ഷണങ്ങള്‍ ലൗ ഹോര്‍മോണായ ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടും

സ്ഥിരമായി ചിക്കൻ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

വെളുത്തുള്ളി തൊലി കളയാൻ ഇനി ഒരുപാട് ബുദ്ധിമുട്ടേണ്ട, സമയം ലാഭിക്കുന്ന എളുപ്പ മാർഗങ്ങൾ!

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

Show comments