ഏത്തപ്പഴം രുചിയുടെ കാര്യത്തില്‍ മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ്. പഴംപൊരി, പഴം നുറുക്ക് എന്നിങ്ങനെ നാവിനെ കൊതിപ്പിക്കുന്ന ഒട്ടേറെ വിഭവങ്ങള്‍ ഏത്തപ്പഴം കൊണ്ടുണ്ടാക്കാം. ഇതാ ലെയേര്‍ഡ് ബനാനാ പുഡ്ഡിംഗ്. ഒന്നു രുചിച്ചുനോക്കൂ.
ചേര്‍ക്കേണ്ടവ:
ഏത്തപ്പഴം - രണ്ട് അല്ലെങ്കില്‍ മൂന്ന് എണ്ണം മധുരനാരങ്ങ - ഒന്ന് ആപ്പിള്‍ - ഒന്ന് ബട്ടര്‍ - ഒരു വലിയ സ്പൂണ്‍ കൊക്കോ പൌഡര്‍ - ഒരു ചെറിയ സ്പൂണ്‍ വെള്ളമൂറ്റിയ തൈര് - ഒരു കപ്പ് പഞ്ചാസാര - ഒരു കപ്പ് നാരങ്ങാനീര് - ഒരു ചെറിയ സ്പൂണ്‍ കറുവാപ്പട്ട പൌഡര്‍ - ഒരു ചെറിയ സ്പൂണ്‍ പനീര്‍ - ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം:
തൈര്, പനീര്‍, പഞ്ചസാര, എന്നിവ ഒരുമിച്ച് ചേര്‍ത്ത് കുഴച്ച് കുറെ നേരം ഫ്രിഡ്ജില്‍ വെയ്ക്കുക. ബിസ്ക്കറ്റ് തരിതരിയായി പൊടിച്ച് ബട്ടറും കൊക്കോ പൌഡറും ചേര്‍ത്ത് ഇളക്കുക. ഒരു പാത്രത്തില്‍ പഴങ്ങള്‍ മുറിച്ച് നാരങ്ങാനീര് പുരട്ടി വയ്ക്കുക.
ഏറ്റവുമാദ്യം ഒരു മോള്‍ഡില്‍ ബിസ്ക്കറ്റിന്റെ ഒരു തട്ട് തയ്യാറാക്കണം. അതിനു മീതെ പനീറിന്റെ തട്ട് ഒരുക്കുക. ഏറ്റവും ഒടുവിലുള്ള ലയറില്‍ പഴങ്ങളാണ് വെയ്ക്കേണ്ടത്. ഇതിനു മുകളില്‍ കറുവാപ്പട്ട പൌഡര്‍ തൂവുക. തണുപ്പിച്ച് മുറിച്ച് വിളമ്പുക.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!