പുതുരുചികളില്‍ ഭക്ഷണം തീന്‍ മേശയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് അഭിനന്ദനം ഉറപ്പ്. ഇത്തവണ വെജ് കുറുമ പരീക്ഷിച്ചുനോക്കു.
ചേര്‍ക്കേണ്ടവ:
ഉരുളക്കിഴങ്ങ് 2 എണ്ണം ബീന്‍സ് അരിഞ്ഞത് 1 കപ്പ് സവാള 2 എണ്ണം കാരറ്റ് 1 പച്ചമുളക് 6 എണ്ണം ഇഞ്ചി 1 കഷ്ണം വെളുത്തുള്ളി 5 അല്ലി ഗ്രാമ്പൂ 4 എണ്ണം കറുവാപ്പട്ട 1 കഷ്ണം ഏലയ്ക്ക 4 എണ്ണം പെരുംജീരകം 1 ടീസ്പൂണ്‍ കശകശ 1 ടീസ്പൂണ്‍ മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ കുരുമുളക് 1 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് അരച്ചത് 25 ഗ്രാം തേങ്ങാപ്പാല്‍ കട്ടിയില്‍ 1/2 കപ്പ് മല്ലിയില 1/2 കപ്പ് എണ്ണ 3 ടേബിള്‍ സ്പൂണ്‍ വിനാഗിരി 1 ടീസ്പൂണ്‍ ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം:
എണ്ണ ചൂടാക്കി പച്ചമുളക്. ഇഞ്ചി, വെളുത്തുള്ളി,ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, പെരുംജീരകം, കശകശ, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഈ ചേരുവകളെ മിക്സിയിലിട്ട് പേയ്സ്റ്റ് പരുവത്തില്‍ അരയ്ക്കുക. ഉരുളക്കിഴങ്ങ്, ബീന്‍സ്, സവാള, കാരറ്റ് എന്നിവ ഈ മസാലപേയ്സ്റ്റും അരക്കപ്പ് വെള്ളവും പാകത്തിന് ഉപ്പും 1 ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് കുക്കറില്‍ വേവിയ്ക്കണം കഷ്ണങ്ങള്‍ വെന്ത് ചാറ് കുറുകിക്കഴിയുമ്പോള്‍ അണ്ടിപ്പരിപ്പ് അരച്ചത് ഒരു കപ്പ് തേങ്ങാപ്പാലില്‍ കലക്കി ഒഴിച്ച് വീണ്ടും അഞ്ചുമിനിറ്റ് തിളപ്പിക്കുക. ചാറ് കുറുകി കഴിയുമ്പോള്‍ മല്ലിയില അരിഞ്ഞത് തൂവി വിളമ്പുക.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!