Webdunia - Bharat's app for daily news and videos

Install App

ചെന്നൈ ഐഐടി കോവിഡ് ഹോട്ട്‌സ്‌പോട്ടായി

എ കെ ജെ അയ്യര്‍
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (21:03 IST)
ചെന്നൈ: ചെന്നൈ ഐ.ഐ.ടികോവിഡ് 19  ഹോട്ട്‌സ്‌പോട്ടായി മാറി. ഇതുവരെ 71 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന് അധികാരികള്‍ തീരുമാനിച്ചതാണ് രോഗ വ്യാപനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.  
 
ഞായറാഴ്ച 32 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെയും പരിശോധനയ്ക്ക് .വിധേയമാക്കുകയായിരുന്നു. 71 പേരില്‍ അഞ്ച് പേര്‍ ജീവനക്കാരും ബാക്കിയുള്ളവര്‍ വിദ്യാര്ഥികളുമാണ്.
 
ഇപ്പോള്‍ 774 വിദ്യാര്‍ത്ഥികളാണ് കാമ്പസിലുള്ളത്. കൃഷ്ണ, യമുന ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ്  അധികവും ബാധിച്ചത്. ഇതോടെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും റൂമില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം റൂമിലെത്തിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

തണ്ണിമത്തന്‍ കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല

അടുത്ത ലേഖനം
Show comments