‘ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം‘ ; ഷൈലജ ടീച്ചറെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ബി ഉണ്ണികൃഷ്ണൻ

ചിപ്പി പീലിപ്പോസ്
വെള്ളി, 13 മാര്‍ച്ച് 2020 (12:08 IST)
കോവിഡ് 19നെതിരെ ശക്തവും കെട്ടുറപ്പുള്ളതുമായ ജാഗ്രതയോടെ കേരളം മുന്നോട്ട് പോകുമ്പോൾ അതിനെല്ലാം വഴികാട്ടിയായി മുന്നിൽ തന്നെ നിൽക്കുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ശേഷം മാധ്യമങ്ങൾക്ക് മുന്നിലും മന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ, പ്രതിപക്ഷ നേതാവിനെ വിമർശിച്ച് നിർമാതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ രംഗത്ത്. അവർക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്‌ധിക്കുന്നത്‌ കാണാമെന്ന് ഉണ്ണികൃഷ്ണൻ കുറിച്ചു. 
 
സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
ഇവർ സംസാരിക്കുമ്പോൾ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്‌. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങൾ. പറയുന്നത്‌ വസ്തുതകൾ. നിറയുന്നത്‌ കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്‌, ഒന്നായി തീരുന്ന വാക്കും പ്രവർത്തിയും. അവരിലൂടെ സംസാരിക്കുന്നത്‌ അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്‌. അവർക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്‌ധിക്കുന്നത്‌ കാണാം. റ്റീച്ചറെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ, നിങ്ങളേയും കാണുന്നുണ്ട്‌, കേൾക്കുന്നുണ്ട്‌. അവർ പറയാതെ പറയുന്നുണ്ട്‌, " He mistimes even attention seeking.”

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

Patriot Pre Sale: 'എമ്പുരാൻ' കടക്കാൻ 'പേട്രിയറ്റി'നു സാധിക്കില്ല; ആദ്യദിനം പ്രതീക്ഷിക്കുന്നത് 25 കോടി

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി

സിങ്ക് കൂടുതലുള്ള ഈഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

ഒരു വയസ്സിലെ സ്‌ക്രീന്‍ സമയം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കരുത്, ഐസിഎംആറിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments