Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് 121 പേര്‍ക്കുകൂടി കൊവിഡ്, പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍

ജോര്‍ജി സാം
തിങ്കള്‍, 29 ജൂണ്‍ 2020 (19:17 IST)
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ക്ക് രോഗമുക്‍തിയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരും 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. 
 
സമ്പർക്കം വഴി അഞ്ചുപേര്‍ക്കാണ് രോഗം വന്നിട്ടുള്ളത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഒമ്പത് സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചുമണി മുതല്‍ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ വ്യാപകമായി പരിശോധനകൾ നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
 
ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയിലാണ്. 26 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂർ 14, തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, കാസർകോട് 4, ആലപ്പുഴ 5,  മലപ്പുറം 13, കൊല്ലം 11, പാലക്കാട് 12 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ മാനസികമായി ശക്തരായിരിക്കും

വാങ്ങുന്ന മീൻ ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം?

വെറും വയറ്റില്‍ പച്ച പപ്പായ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

World COPD Day: എന്താണ് സിഒപിഡി? ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ശബരിമല ദര്‍ശനത്തിനെത്തി നാട്ടിലേക്ക് മടങ്ങിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു

അടുത്ത ലേഖനം
Show comments