Webdunia - Bharat's app for daily news and videos

Install App

ചാല കമ്പോളം 3 ദിവസത്തേക്ക് അടച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 24 ജൂലൈ 2020 (20:06 IST)
കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിലെ പ്രമുഖ കമ്പോളമായ ചാല മൂന്നു ദിവസത്തേക്ക് അടച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അടച്ചിടുന്നത്. വ്യാപാരി വ്യവസായ സമിതികളും തൊഴിലാളികളികളും സംയുക്തമായാണ് തീരുമാനമെടുത്തത്.
 
കഴിഞ്ഞ ദിവസം കമ്പോളത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ചു പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതോടെ ഇവിടത്തെ സ്ഥിതി സങ്കീർണ്ണമാണെന്നു കണ്ടതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കമ്പോളവും പരിസരവും കഴിഞ്ഞ ദിവസം അണുവിമുക്തമാക്കിയിരുന്നു.
 
കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടത്തിയ പരിശോധനയിൽ ഇരുപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായും സൂചനയുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് സമ്പർക്കം മൂലമാണെന്നാണ് നിഗമനം. വ്യാപനം തടയുന്നതിനായി നഗരസഭയുടെ ഭാഗത്തുനിന്ന് ആരോഗ്യ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി നഗരസഭാ മേയർ ശ്രീകുമാർ അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

അടുത്ത ലേഖനം
Show comments