കോവിഡ്: കോഴിക്കോട്ട് രണ്ട് പേര്‍ മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 10 നവം‌ബര്‍ 2020 (09:51 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് സ്ഥലങ്ങളിലായി രണ്ട് പേര്‍ കോവിഡ് ബാധ മൂലം മരിച്ചു. കക്കട്ടില്‍ അരൂര്‍ പെരുമുണ്ടച്ചക്കറി തെക്കേ കരുവാണ്ടിയില്‍ പരേതനായ ചാത്തുവിന്റെ മകന്‍ നാണു അമ്പത്തഞ്ചുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹം മറ്റു രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു.
 
വടകര സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് മൂന്നു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
 
മറ്റൊരു കോവിഡ്  മരണം നാദാപുരത്താണ് റിപ്പോര്‍ട്ട് ചെയ്തത്. നാദാപുരം ടി.ഐ.എം ഹൈസ്‌കൂള്‍ റിട്ടയേഡ് പ്രധാനാധ്യാപകന്‍ പുളിക്കല്‍ മൊയ്തു മാസ്റ്റര്‍ എന്ന 77  കാരണാണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാണോ

എന്തുകൊണ്ടാണ് നിങ്ങള്‍ പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നത്

പെട്ടെന്നുതന്നെ മുറിവുകളും ചതവും ഉണ്ടാകുന്നുണ്ടോ; ഹീമോഫീലിയ ബി അഥവാ ക്രിസ്മസ് രോഗത്തെ കുറിച്ച് അറിയണം

വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ

നാഡിമിടിപ്പ് നോക്കി രോഗം കണ്ടെത്താം! ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments