Webdunia - Bharat's app for daily news and videos

Install App

കൊവിഡ് പോസിറ്റീവായിരുന്ന യുവതി ഇര‌ട്ടക്കുട്ടികൾക്ക് ജന്മം നൽകി, കുഞ്ഞുങ്ങൾ കൊവിഡ് നെഗറ്റീവ്

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (13:19 IST)
ശ്രീനഗർ: കൊവിഡ് പോസിറ്റീവായിരുന്ന യുവതി ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. ജമ്മു ​ഗാന്ധിന​ഗറിലെ എംസിഎച്ച് ഹോസ്പിറ്റലിൽ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. അതേസമയം കുട്ടികൾ ആരോഗ്യവതികളാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
 
ആദ്യമായാണ് എംസിഎച്ച് ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായ സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത്. എംസിഎച്ച് ആശുപത്രിയിലെ സാങ്കേതിക വിദ​ഗ്ധരുടെ സഹായത്തോടെ ജമ്മുവിലെ ശ്രീ മഹാരാജ ​ഗുലാബ് സിം​ഗ് ആശുപത്രിയിലെയും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ വിദ്​ഗ്ധ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
 
ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കുഞ്ഞുങ്ങൾ കൊവിഡ് നെ​ഗറ്റീവാണ്. അമ്മ കൊവിഡ് പോസിറ്റീവായതിനാൽ കുഞ്ഞുങ്ങളെ മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. ശസ്‌ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഡോ അരുൺ വെളിപ്പെടുത്തി.
 
 2020 മുതൽ എംസിഎച്ച് ആശുപത്രി കൊവിഡ് ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എഴുന്നൂറിലധികം കൊവിഡ് രോ​ഗികൾക്ക് എംസിഎച്ച് ആശുപത്രി ചികിത്സ നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിയുടെ കാലം വരുകയാണ്; വീടുകളില്‍ ഇക്കാര്യം ശ്രദ്ധിക്കണം

നിങ്ങളുടെ കുട്ടികള്‍ മാനസികരോഗത്തോട് മല്ലിടുകയാണോ, മുന്നറിയിപ്പ് അടയാളങ്ങള്‍ അവഗണിക്കരുത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

അടുത്ത ലേഖനം
Show comments