Webdunia - Bharat's app for daily news and videos

Install App

എല്ലാ പനിയും കൊവിഡ് മൂലമാണെന്ന് കരുതരുത്, മഴക്കാലത്ത് ജാഗ്രതവേണം: ആരോഗ്യമന്ത്രി

ശ്രീനു എസ്
തിങ്കള്‍, 17 മെയ് 2021 (09:48 IST)
മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി മഴക്കാലം നേരിടാനായി കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സമയത്ത് മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റ് പനികളും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാ പനിയും കോവിഡ് മൂലമാണെന്ന് കരുതരുത്. ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ ഇവ മരണകാരണമായേക്കാം. കോവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകര്‍ച്ചവ്യാധികളേയും നേരിടുന്നതതിനാവശ്യമായ മനുഷ്യവിഭവശേഷിയും മറ്റ് സാമഗ്രികളും സമാഹരിച്ച് സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
 
പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ വളരെ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അതോടൊപ്പം നിരവധി പകര്‍ച്ചവ്യാധികളെ തടയാനും പദ്ധതികളിട്ടിട്ടുണ്ട്. 2018 ജനുവരി മുതല്‍ ആരോഗ്യ ജാഗ്രത കാമ്പയിന്‍ ആരംഭിച്ചുകൊണ്ട് പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടം നാം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇനി വായ്‌നാറ്റം ഉണ്ടാകില്ല ! ഇങ്ങനെ ചെയ്തു നോക്കൂ...

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

അടുത്ത ലേഖനം
Show comments