ഇന്ത്യയില്‍ മൂന്നാം തരംഗം തുടങ്ങി ! പഠന റിപ്പോര്‍ട്ട് പുറത്ത്

Webdunia
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (10:53 IST)
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് പഠനം. ഛണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ.ജഗത് റാം ആണ് മൂന്നാം തരംഗം തുടങ്ങിയെന്ന് പറഞ്ഞത്. ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി. 'കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് നമ്മള്‍. 27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്,' - ഡോ. ജഗത് റാം പറഞ്ഞു. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ പോലെ രൂക്ഷമാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യം ഇപ്പോഴും രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments