കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 28 ഏപ്രില്‍ 2020 (11:32 IST)
കൊവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഓക്‌സ്‌ഫോഡ് സര്‍വകലാശാല. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്.

ഏഴ് ആഗോള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കൊപ്പം സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോര്‍ഡിന്‍റെ കോവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ പങ്കാളിയാണ്.
 
ഡോസിന് 1000 രൂപയായിരിക്കും ഇന്ത്യയില്‍ വില. പ്രതിമാസം 50 ലക്ഷം ഡോസ് വീതം ആറുമാസം ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഇന്ത്യയിലും വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ മേയില്‍ തുടങ്ങും.

കോവിഡ് വാക്സിനുമേല്‍ പേറ്റന്റ് എടുക്കില്ലെന്നും രാജ്യത്തും പുറത്തും എല്ലാവര്‍ക്കും ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും അനുവദിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ആദര്‍ പൂനവാല പറഞ്ഞു.
 
മൂന്നാഴ്ചക്കകം വാക്സിന്‍ നിര്‍മാണം തുടങ്ങി ട്രയല്‍ വിജയകരമായാലുടന്‍ ആവശ്യത്തിന് ഡോസ് ലഭ്യമാക്കാനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments