ലൈംഗികബന്ധത്തിലൂടെ കൊറോണ പടരുമോ?

അനു മുരളി
ശനി, 25 ഏപ്രില്‍ 2020 (10:25 IST)
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി നാശം വിതയ്ക്കുകയാണ്. പലതരത്തിൽ കൊറോണ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പടരാൻ സാധ്യത ഉണ്ട്. ഇതേക്കുറിച്ച് നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. അത്തരത്തിൽ ഒന്നണ് ലൈംഗികബന്ധത്തിലൂടെ കൊവിഡ് 19 പകരുമോ എന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ യൂട്ട സർവകലാശാല നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്ത്.
 
ലൈംഗികബന്ധത്തിലൂടെ കൊവിഡ് പകരാൻ സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്. ഫെർട്ടിലിറ്റി ആൻറ് സ്റ്റെറിലിറ്റി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധിതനായിരുന്ന ചൈനീസ് യുവാക്കളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. 
 
ശുക്ലത്തിൽ കൊറോണ വൈറസിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഊന്നൽ നൽകി ലൈംഗികബന്ധത്തിലൂടെ കൊവിഡ് 19 പകരില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. കൊവിഡ് 19 പോലുള്ള രോഗം ലൈംഗിക ബന്ധത്തിലൂടെ പകരുകയാണെങ്കിൽ അത് ഗുരുതരമായ തിരിച്ചടികൾക്ക് വീണ്ടും കാരണമാവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ വൈ-ഫൈ ഓഫാക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വെള്ളം കുടിക്കുന്നത് കുറച്ചാല്‍ ടെന്‍ഷന്‍ കൂടും! ഇക്കാര്യങ്ങള്‍ അറിയണം

വിറ്റാമിന്‍ ഡി ലഭിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയോ

ഉണക്ക പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നട്‌സ് ഏതാണെന്നറിയാമോ

ടീനേജ് പെൺകുട്ടികളിലെ PCOS,ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments