സംസ്ഥാനത്ത് ഡ്രൈ റണ്‍ നടന്നത് 46 കേന്ദ്രങ്ങളില്‍

ശ്രീനു എസ്
വെള്ളി, 8 ജനുവരി 2021 (16:43 IST)
ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഗവ. എല്‍.പി.എസ്. കളത്തുകാല്‍ (അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
 
സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റണ്‍ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തില്‍ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റണ്‍ നടത്തിയത്. വാക്‌സിനേഷന്‍ രംഗത്ത് കേരളത്തിന് വലിയ അനുഭവ സമ്പത്താണുള്ളത്. അതിനാല്‍ തന്നെ കോവിഡ് വാക്‌സിന്‍ എപ്പോള്‍ എത്തിയാലും എത്രയും വേഗം വിതരണം ചെയ്യാന്‍ സംസ്ഥാനം തയ്യാറാണ്. വാക്‌സിന്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
 
രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുത്തത്. കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു ഡ്രൈ റണ്‍.
 
കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments