Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി എറണാകുളം ജില്ല മുന്നില്‍

ശ്രീനു എസ്
തിങ്കള്‍, 5 ജൂലൈ 2021 (09:11 IST)
എറണാകുളം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി എറണാകുളം ജില്ല മുന്നില്‍. ഇതുവരെ ജില്ലയില്‍ ആകെ 18,32,065 പേരാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. 14,71,152 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 പേര്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. ഇന്ന് സര്‍ക്കാര്‍ തെരഞ്ഞെടുത്ത 125 വാക്സിനേഷന്‍ കേന്ദ്രങ്ങളിലും 10 സ്വകാര്യ കേന്ദ്രങ്ങളിലും ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമായി. 
 
ജില്ലാ മൊബൈല്‍ ടീമിന്റെ നേതൃത്വത്തില്‍ ഇതുവരെ ആകെ 147 കെയര്‍ ഹോമുകളിലായി 5545 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ നടത്തിയ 37 മെഗാ ക്യാമ്പുകളിലായി 8930 പേര്‍ വാക്സിന്‍ സ്വീകരിച്ചു. 15 വാക്സിനേഷന്‍ ക്യാമ്പുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചത്. ഇതില്‍ 3671 തൊഴിലാളികള്‍ വാക്സിന്‍ സ്വീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? സോപ്പിനെക്കുറിച്ചും അതിന്റെ കാലാവധിയെക്കുറിച്ചും അറിയണം

അടുത്ത ലേഖനം
Show comments