അത്യാവശ്യമുള്ളവരുമായി കോവിഡ് വാക്‌സിനുകള്‍ ഉദാരമായി പങ്കിടാന്‍ പീയൂഷ് ഗോയല്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു

ശ്രീനു എസ്
ബുധന്‍, 12 മെയ് 2021 (19:09 IST)
വാണിജ്യവും നിക്ഷേപവുമായി ബന്ധപ്പെട്ട് സന്തുലിതവും, ഇരുപക്ഷത്തിനും പ്രയോജനപ്രദവുമായ കരാറുകളിലേര്‍പ്പെടുന്നതിലാണ് ഇന്ത്യക്ക് കൂടുതല്‍ താത്പര്യമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉതകുന്ന വാണിജ്യ, നിക്ഷേപ ചര്‍ച്ചകളും സാധ്യതകളുമാണ് ഇന്ത്യ ഉറ്റു നോക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ട്രേഡ് ഔട്ട്ലുക്ക് സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
 
ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് കോവിഡ്-19 മഹാമാരിയെ പരാമര്‍ശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. വിലയേറിയ ജീവനുകള്‍ രക്ഷിക്കാന്‍ പിന്തുണ ആവശ്യമായ രാജ്യങ്ങളിലേക്ക് അടിയന്തിരമായി കോവിഡ് അനുബന്ധ ആരോഗ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ രാജ്യങ്ങള്‍ സൗകര്യമൊരുക്കണമെന്ന് ശ്രീ ഗോയല്‍ ആവശ്യപ്പെട്ടു. ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. വാക്സിനുകളുടെ കാര്യത്തില്‍ ഉദാരമായ പങ്കിടല്‍ കൂടുതല്‍ പ്രസക്തമാണെന്ന് ശ്രീ ഗോയല്‍ പറഞ്ഞു. ആവശ്യമുള്ളവരുമായി കോവിഡ് വാക്‌സിനുകള്‍ ഉദാരമായി പങ്കിടുന്നതിന് വേണ്ട ആഗോള ഐക്യദാര്‍ഢ്യമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ദ്ധക്യം മന്ദഗതിയിലാക്കാന്‍ ദിവസവും കഴിക്കാവുന്ന അഞ്ച് ലളിതമായ ഭക്ഷണങ്ങള്‍

പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? വെറും 2 മിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ മിലിട്ടറി സ്ലീപ്പ് രീതി പരീക്ഷിച്ചു നോക്കൂ

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

അടുത്ത ലേഖനം
Show comments