സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുകള്‍ പുറത്തിറക്കി

എ കെ ജെ അയ്യര്‍
ഞായര്‍, 26 ജൂലൈ 2020 (11:28 IST)
കോവിഡ് രോഗം അതിവേഗം വ്യാപിക്കുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും കോവിഡ്  ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നോടിയായി അവിടത്തെ ചികിത്സാ നിരക്കുകള്‍ പുറത്തിറക്കി. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് ചികിത്സയ്ക്കായി റഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലെയും  നിരക്കുകള്‍ക്കൊപ്പം ഇതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.
 
ഇതിന്റെ മാര്‍ഗ്ഗ രേഖ അനുസരിച്ചു കിടത്തി ചികിതസിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ്  ഇതിലേക്ക് പരിഗണിക്കുക. ഇതനുസരിച്ചു കോവിഡ് ഉള്‍പ്പെടെയുള്ള ഏതൊരു  ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗിയുടെ ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലോ സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്.
 
ഇതനുസരിച്ചു ജനറല്‍ വാര്‍ഡിനു  2300 രൂപയും എച്ച് ഡി യു വിനു 3300 രൂപയും ഐ.സി യു വിനു 6500 രൂപയും ഐ സി യു വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളതിനു 11500  രൂപ  എന്നിങ്ങനെയാണ് പ്രതിദിന നിരക്കുകള്‍. ഇതിനൊപ്പം പി പി ഇ  കിറ്റിനുള്ള ചാര്‍ജ്ജും ഈടാക്കും.
 
ഇതിനൊപ്പം ആര്‍.ടി.പി.സി ആര്‍ ഓപ്പണ്‍  2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പെര്‍റ്റ് നാറ്റ്  3000 രൂപ, ട്രൂ നാറ്റ്   (സ്റ്റെപ് വണ്‍ ) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ് ടു ) 1500 രൂപ എന്നിവ സര്‍ക്കാര്‍ നിരക്കില്‍ വിവിധ കോവിഡ്  പരിശോധനകള്‍ തെരഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളില്‍  അല്ലെങ്കില്‍ ലാബുകളില്‍ ചെയ്യാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments