Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കൊവിഡ് പ്രതിരോധശേഷി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് സിറോ സർവേ ഫലം

Webdunia
വ്യാഴം, 29 ജൂലൈ 2021 (12:03 IST)
രാജ്യത്ത് കൊവിഡ് പ്രതിരോധശേഷി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് സിറോ സർവേ ഫലം. മധ്യപ്രദേശ് അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ 70 ശതമാനത്തിലേറെ പ്രതിരോധശേഷി തോത് കാണിക്കുമ്പോള്‍ കേരളത്തില്‍ 44.4% മാത്രമാണ് സര്‍വേയില്‍ പ്രകടമാകുന്നത്.
 
ജൂണ്‍ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐ.സി.എം.ആര്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി നടത്തിയ സിറോ സർവേയിലാണ് ഈ വിവരങ്ങൾ ഉള്ളത്. മധ്യപ്രദേശിലാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന്  ഏറ്റവുമധികം പ്രതിരോധ ശേഷിയുള്ളത്. 79 ശതമാനം. 11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
 
മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ വലിയൊരു വിഭാഗത്തിന് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സിറോ സർവേ ഫലം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനയുടെ കാരണങ്ങളിലൊന്നും ഇതാണ്.രാജ്യത്ത് 26-പേരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോള്‍, കേരളത്തില്‍ ഇത് അഞ്ചില്‍ ഒരാള്‍ക്കാണെന്ന് മുന്‍പ് നടന്ന സിറോ സര്‍വേകളില്‍ വ്യക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്‍പന്‍ ചുവന്ന ചീര

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈമീനുകള്‍ കഴിക്കണമെന്ന് പഠനം

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളം !

അമിത ക്ഷീണവും ശ്വാസംമുട്ടലുമാണോ, വിറ്റാമിന്‍ ബി12ന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments