സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തും

ശ്രീനു എസ്
ചൊവ്വ, 10 ഓഗസ്റ്റ് 2021 (10:24 IST)
സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തും. ഇവ വാക്‌സിന്‍ നിലവിലില്ലാത്ത ജില്ലകളില്‍ വേഗം എത്തിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് രൂക്ഷമായ വാക്‌സിന്‍ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തെ അഞ്ചുജില്ലകളില്‍ വാക്സിന്‍ പൂര്‍ണമായും തീര്‍ന്നിട്ടുണ്ട്. വാക്സിനുകള്‍ ഇല്ലാത്തതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്സിനുകള്‍ പൂര്‍ണമായും തീര്‍ന്നത്. 60വയസിനു മുകളില്‍ പ്രായമുള്ള ഏകദേശം 9ലക്ഷം പേര്‍ ഇനിയും ഒരു ഡോസ് പോലും എടുക്കാതെ സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് ആഗസ്റ്റ് 15 മുന്‍പ് തന്നെ വാക്സിന്‍ നല്‍കാനാണ് പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments