ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഇല്ല

ശ്രീനു എസ്
ശനി, 5 സെപ്‌റ്റംബര്‍ 2020 (11:26 IST)
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ കണ്ടെയെന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. ജില്ലയില്‍ ഞായാറാഴ്ചകളില്‍ നിലനിന്നിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി. രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത  പ്രദേശങ്ങളിലെ  വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി.
 
വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, ടീ ഷോപ്പുകള്‍ അടക്കമുളള ഭക്ഷണശാലകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്  ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍സല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണവും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച്  സെപ്തംബര്‍ 20 വരെ  വിവാഹ ചടങ്ങുകളില്‍ പരമാവധി 50 ആളുകള്‍ക്കും മരണാനന്തര ചടങ്ങുകളില്‍  പരമാവധി 20 ആളുകള്‍ക്കും  പങ്കെടുക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തോന്നിയ നേരത്ത് ഭക്ഷണം കഴിക്കല്ലെ, പ്രമേഹവും ഫാറ്റി ലിവറുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

മത്സ്യാസനം, ചക്രാസനം എന്നീ യോഗാസനങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും! ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പുറ്റിയില്‍ എപ്പോഴും വേദനയോ, ഇക്കാര്യങ്ങള്‍ അറിയണം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?

അടുത്ത ലേഖനം
Show comments