മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 558 പേര്‍ക്ക്; 725പേര്‍ക്ക് രോഗമുക്തി

ശ്രീനു എസ്
ഞായര്‍, 15 നവം‌ബര്‍ 2020 (20:22 IST)
മലപ്പുറം ജില്ലയില്‍ ഇന്ന് 725 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 54,070 പേരാണ് കോവിഡ് മുക്തരായി വീടുകളിലേയ്ക്ക് മടങ്ങിയത്. അതേസമയം ഇന്ന് 558 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധിതരായവരില്‍ 530 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 18 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
 
78,018 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,603 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 505 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 308 പേരും 264 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 301 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്ര പോകുമ്പോള്‍ ഗ്ലാസെടുക്കാന്‍ മറക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

'മൂന്ന് മാസം ബോധമില്ലാതെ കിടന്നു, വെള്ളസാരിയുടുത്ത് വീട്ടിലിരുന്നു കൂടേയെന്ന് ചോദിച്ചു'; ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ദേവി അജിത്ത്

99% ഹൃദയാഘാതങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് ഈ നാലുകാരണങ്ങളിലാണെന്ന് പഠനം

വാഴപ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments