20ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് നേപ്പാള്‍

ശ്രീനു എസ്
വെള്ളി, 19 ഫെബ്രുവരി 2021 (13:52 IST)
അടിയന്തര ഉപയോഗത്തിന് നേപ്പാളില്‍ ചൈനയുടെ സിനോഫാം കൊവിഡ് വാക്സിന് അനുമതിയായി. നേപ്പാള്‍ അംഗീകാരം നല്‍കുന്ന രണ്ടാമത്തെ വാക്സിനാണ് ചൈനയുടെ സിനോഫാം. നേരത്തേ ഇന്ത്യന്‍ വാക്സിനായ കൊവിഷീല്‍ഡിന് നേപ്പാള്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യ 10 ലക്ഷം ഡോസ് കൊവിഡ് വാക്സിനായിരുന്നു നേപ്പാളിന് സൗജന്യമായി നല്‍കിയത്. അതേസമയം ഗ്രാന്റ് അടിസ്ഥാനത്തില്‍ അഞ്ചുലക്ഷം ഡോസ് വാക്സിനാണ് ചൈന നല്‍കുന്നത്. 
 
അതേസമയം 20ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് നേപ്പാള്‍ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠി പറഞ്ഞു. ഡോസിന് നാലു ഡോളര്‍ നല്‍കിയാണ് വാങ്ങുന്നത്. ഇതേ വില നല്‍കിയാണ് ബംഗ്ലാദേശും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ വാങ്ങിയത്. നല്ല വിലയ്ക്കാണ് വാക്സിന്‍ ലഭിച്ചത്. ഈ അവസരം പാഴാക്കില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments