Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്

Webdunia
ഞായര്‍, 18 ഏപ്രില്‍ 2021 (09:13 IST)
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ കൂട്ടപരിശോധനയുടെ ഫലങ്ങൾ ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. ആദ്യ കൊവിഡ് തരംഗത്തിൽ സാമൂഹിക വ്യാപനം സംഭവിച്ച പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
 
ഇന്നലെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. നിലവിൽ 80,019 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് ഒരു ലക്ഷം രോഗികളാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്വകാര്യ മേഖലയെ കൂടി പരമാവധി ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപകരാനാണ് വിദഗ്‌ധർ ശുപാർശ ചെയ്യുന്നത്.
 
അതേസമയം സംസ്ഥാനത്ത് ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഉണ്ടോയെന്നും ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും രോഗം ബാധിക്കുവാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്‌ധർ കരുതുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

അടുത്ത ലേഖനം
Show comments