ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 14 ലക്ഷം വരെ ഉയര്‍ന്നേക്കാം !

Webdunia
ശനി, 18 ഡിസം‌ബര്‍ 2021 (10:42 IST)
ഇന്ത്യയില്‍ ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുകയാണെന്നും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നും മുന്നറിയിപ്പ്. യുകെയിലും ഫ്രാന്‍സിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോള്‍ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വര്‍ധിച്ചേക്കാമെന്ന് സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 
 
'യുകെയിലെ രോഗവ്യാപന തോത് അനുസരിച്ച് ഇന്ത്യയില്‍ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കില്‍, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാം. ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാം,' കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി.കെ.പോള്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Egg Boiling Tips: ഒരു മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

ബുദ്ധി കൂട്ടാന്‍ ആഗ്രഹമുണ്ടോ, ഇക്കാര്യങ്ങള്‍ ചെയ്യാം

ജിമ്മിലെ വ്യായാമത്തിനിടയില്‍ 27കാരന് കാഴ്ച നഷ്ടപ്പെട്ടു: അപൂര്‍വ പരിക്കിന് പിന്നിലെ കാരണം ഡോക്ടര്‍ വിശദീകരിച്ചു

ഒരു പൂച്ച നിങ്ങളെ എത്ര കാലം ഓര്‍ക്കും? വിദഗ്ധര്‍ പറയുന്നത് അറിയണം

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments