പൃഥ്വിരാജിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കെ ആര്‍ അനൂപ്
ബുധന്‍, 3 ജൂണ്‍ 2020 (15:35 IST)
ക്വാറന്‍റീനില്‍ കഴിയുന്ന പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യൽ മീഡിയ വഴി പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. ജോർദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജിന് കോവിഡ് പരിശോധന നടത്തിയിരുന്നു. പൃഥ്വിരാജ് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ന്‍ പൂർത്തിയാക്കിയിരുന്നു. 
 
14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. സുരക്ഷിതമായി ഇരിക്കുവാനും അദ്ദേഹം ഫേസ്ബുക്കിലൂടെ എഴുതി.
 
മേയ് 22നാണ് പൃഥ്വിയും ബ്ലെസിയും 'ആടുജീവിതം' ടീമും കേരളത്തില്‍ എത്തിയത്. എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കുകയും പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നും പൃഥ്വിരാജ് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ എഴുതിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments