സ്വീഡനിൽ കൊറോണ വില്ലനായി, രാജ്യത്ത് കടുത്ത ബീജ ക്ഷാമം

Webdunia
വെള്ളി, 16 ഏപ്രില്‍ 2021 (19:57 IST)
കൊവിഡ് മഹാമാരി ലോകത്താകമാനം ജനങ്ങളെ പല രീതിയിലാണ് ബാധിച്ചത്. പലർക്കും തങ്ങളുടെ തൊഴിൽ ബിസിനസ് എന്നിവയെല്ലാം നഷ്ടമായപ്പോൾ സ്വീഡനെ മറ്റൊരു രീതിയിൽ കൂടിയാണ് രോഗം പ്രശ്‌നത്തിലാക്കിയത്.
 
നിലവിൽ കൊവിഡ് മഹാമാരി മൂലം പുരുഷന്‍മാര്‍ ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. രാജ്യത്തിൽ ആവശ്യത്തിന് ബീജ ദാതാക്കളില്ലാത്തതാണ് നിലവിൽ സ്വീഡൻ നേരിടുന്ന പ്രശ്‌നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന്‍ ജെല്‍ബെര്‍ഗ് പറഞ്ഞു. 
 
സ്വീഡിഷ് നിയമപ്രകാരം ഒരു സ്‌പേം സാംപിള്‍ പരമാവധി ആറ് സ്ത്രീകളില്‍ മാത്രമേ ഉപയോഗിക്കാവൂ. അത്തരത്തില്‍ ലഭിച്ച ബീജങ്ങളെല്ലാം ഉപയോഗിച്ചു കഴിഞ്ഞു. ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ആഹ്വാനം ചെയ്യാനാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ ഇപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്കു നെല്ലിക്ക ഗുണം ചെയ്യുമോ?

ആരോഗ്യമുള്ള ശരീരം, പക്ഷെ രക്തസമ്മര്‍ദ്ദം കൂടുതല്‍; കാരണം പൊട്ടാസ്യത്തിന്റെ കുറവ്!

ഈ ഭക്ഷണങ്ങള്‍ സ്റ്റീല്‍ പാത്രങ്ങളില്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

Oats for Breakfast: ഓട്‌സ് കൊണ്ട് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്

നെഞ്ചുവേദന, എനിക്ക് ഹാര്‍ട്ട് അറ്റാക്കാണോ; ഭയം മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുന്നു!

അടുത്ത ലേഖനം
Show comments