തിരുവനന്തപുരത്ത് 486 പേര്‍ക്കുകൂടി കോവിഡ്: മൂന്നു മരണങ്ങള്‍

ശ്രീനു എസ്
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (20:25 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
 
നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍(79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍(85), വെഞ്ഞാറമ്മൂട് സ്വദേശിനി വിജയമ്മ(68) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 207 പേര്‍ സ്ത്രീകളും 279 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 37 പേരും 60 വയസിനു മുകളിലുള്ള 77 പേരുമുണ്ട്. പുതുതായി 2,875 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,269 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,657 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,906 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 506 പേര്‍ ഇന്ന് രോഗമുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments