തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 935പേര്‍ക്ക്; രണ്ട് മരണം

ശ്രീനു എസ്
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (11:27 IST)
ജില്ലയില്‍ ഇന്ന് 935 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
 
നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍(61), പേട്ട സ്വദേശി വിക്രമന്‍(70) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 388 പേര്‍ സ്ത്രീകളും 547 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 92 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. പുതുതായി 1,811 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,100 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,980 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 10,405 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കും; പഠനങ്ങള്‍ പറയുന്നത് ഇതാണ്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

രാത്രി ഉറങ്ങുമ്പോള്‍ പെട്ടെന്ന് നെഞ്ചുവേദന വന്നിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അവഗണിക്കരുത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments