വര്‍ക്കലയില്‍ പത്തു ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ശ്രീനു എസ്
ശനി, 12 സെപ്‌റ്റംബര്‍ 2020 (09:08 IST)
വര്‍ക്കലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വാങ്ങിനല്‍കിയ പത്തു ലക്ഷം രൂപയുടെകോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇവ വാങ്ങി നല്‍കിയത്. തെര്‍മല്‍ സ്‌കാനര്‍, ഫെയിസ് ഷീല്‍ഡ്, എന്‍ 95 മാസ്‌ക്, പി.പി.ഇ. കിറ്റുകള്‍, സ്‌തെതസ്‌കോപ്പ്, ഗ്ലൗസുകള്‍, ഫെയിസ് മാസ്‌കുകള്‍, ഹാന്‍ഡ് സാനറ്റൈസര്‍, ബി.പി. അപ്പാരറ്റസ്, അണുനശീകരണ ഉപകരണം, വെര്‍ട്ടിക്കല്‍ ആട്ടോക്ലേവ്, തുടങ്ങിയവയാണ് വിതരണം ചെയ്തത്. 
 
വര്‍ക്കല താലൂക്ക് ആശുപത്രി, ഏഴു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആയൂര്‍വേദ, ഹോമിയോ, പ്രകൃതി ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. വര്‍ക്കല ബ്ലോക്ക് പ്രസിഡന്റ്എം.കെ യൂസഫ്, വര്‍ക്കല ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി എസ് രാജീവ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുണ്‍ രാജ്, വര്‍ക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജു നെല്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments