Webdunia - Bharat's app for daily news and videos

Install App

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം നിര്‍ബന്ധം

ശ്രീനു എസ്
തിങ്കള്‍, 23 നവം‌ബര്‍ 2020 (13:57 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ല. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ കോവിഡ് പ്രതിരോധത്തില്‍ നിന്നുള്ള ശ്രദ്ധയും ജാഗ്രതയും ഒരുതരത്തിലും കുറയാന്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച വരുത്തിയാല്‍ തെരഞ്ഞെടുപ്പിനു ശേഷം കേസുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്നു കൂടി ഏവരും ഓര്‍ക്കണം. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കോവിഡ് നോഡല്‍ ഏജന്റിനെ ചുമതലപ്പെടുത്തണം.
 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും മറക്കരുത്. സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശന സമയത്ത് വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോഴും പാര്‍ട്ടി ഭാരവാഹികളുമായി ഇടപഴകുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തണം. സാനിറ്റൈസര്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുകയും വേണം. തെരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങളെപ്പറ്റിയും മാസ്‌കിന്റെ ഉപയോഗത്തെകുറിച്ചും വോട്ടര്‍മാരില്‍ ബോധവത്ക്കരണവും നടത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കണമെന്നും അടഞ്ഞമുറികളില്‍ ഒരു കാരണവശാലും ഒത്തുകൂടാന്‍ പാടില്ലെന്നും ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

അടുത്ത ലേഖനം
Show comments