മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ എടുക്കാം: നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു

Webdunia
ബുധന്‍, 19 മെയ് 2021 (17:18 IST)
മുലയൂട്ടുന്ന അമ്മമാർക്ക് കൊവിഡ് വാക്‌സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കൊവിഡിൽ നിന്നും മോചിതനായ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.
 
ഒന്നാം ഡോസെടുത്ത് കൊവിഡ് ഭേദമായതിന് ശേഷം 3 മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കണമെന്ന ശുപാർശയും കേന്ദ്രം അംഗീകരിച്ചു.കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
അതേസമയം ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാമെന്ന സമിതിയുടെ നിർദേശത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയ വരികയാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായതിനോ വാക്‌സിന്‍ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

എപ്പോഴും 25കാരന്റെ ചെറുപ്പം; വെള്ളം കുടിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മതി

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

അടുത്ത ലേഖനം
Show comments