Webdunia - Bharat's app for daily news and videos

Install App

ധോണി വരും, 2 വർഷത്തേക്ക് തീരുമാനമായി; ഇനിയൊരു ചോദ്യമില്ല !

നീലിമ ലക്ഷ്മി മോഹൻ
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (14:48 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ അതികായൻ എം എസ് ധോണിയുടെ ക്രിക്കറ്റ് ഭാവി ഐപിഎല്ലുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്ന പരിശീലകൻ രവ് ശാസ്ത്രിയുടെ വാക്കുകൾ ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്.  2020ലെയും 2021ലെയും ഐപിഎൽ സീസണുകളിൽ ധോണി കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റിൽ നിന്ന് താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കില്ലെന്നും സൂചനയുണ്ട്.
 
2020 ഐപിഎൽ സീസണിൽ ധോണി ചെന്നൈക്കായി കളിക്കുമെന്ന് ഉറപ്പായിരുന്നു. 2021 ഐപിഎല്ലിലും കളിക്കുമെന്ന് താരം ചെന്നൈ ടീം മാനേജ്മെൻറിന് ഉറപ്പ് നൽകിയതായാണ് വിവരം. അതിന്റെ ഭാഗമായി 2021 ഐപിഎൽ ലേലത്തിന് മുമ്പായി തന്നെ റിലീസ് ചെയ്യാൻ ധോണി ചെന്നൈ ടീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.  പിന്നീട് ഐപിഎൽ ലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡിലൂടെ ചെന്നൈയിൽ തന്നെ ധോണി തിരിച്ചെത്തും. ഫ്രാഞ്ചൈസിക്ക് സാമ്പത്തികമായി നഷ്ടം ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
 
ഏതായാലും ടി20 ഫോർമാറ്റിൽ ധോണിയെ ഇനിയും രണ്ട് വർഷത്തോളം കളിക്കളത്തിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഐപിഎല്ലിൽ നിന്ന് താരത്തിന്റെ വിരമിക്കൽ പെട്ടന്നൊന്നും തന്നെ ഉണ്ടാവില്ല. ധോണിയെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ സി എസ് കെയ്ക്കും കഴിയുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ വിട്ടപ്പോൾ എല്ലാം മാറി, തകർപ്പൻ സെഞ്ചുറിയുമായി പൃഥ്വി ഷാ

എന്തിനായിരുന്നു ആ ഷുഗർ ഡാഡി നാടകം, ഡിവോഴ്സ് കഴിഞ്ഞ് ഞാൻ കോടതിയിൽ പൊട്ടിക്കരഞ്ഞപ്പോൾ കൂളായാണ് ചഹൽ ഇറങ്ങിപോയത്: ധനശ്രീ

അങ്ങനെയുള്ള കളിക്കാർ അപൂർവമാണ്, എങ്ങനെ ഒഴിവാക്കാനായി?, ഏഷ്യാകപ്പ് ടീം സെലക്ഷനെ വിമർശിച്ച് ആർ അശ്വിൻ

Sanju Samson: സഞ്ജുവിന്റെ വഴിമുടക്കി 'ഗില്‍ ഫാക്ടര്‍'; പേരിനൊരു 'പേരുചേര്‍ക്കല്‍'

Shreyas Iyer: 'ഇതില്‍ കൂടുതല്‍ എന്താണ് അവന്‍ കളിച്ചുകാണിക്കേണ്ടത്?' ശ്രേയസിനായി മുറവിളി കൂട്ടി ആരാധകര്‍

അടുത്ത ലേഖനം
Show comments