ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ, ത്രിമൂര്‍ത്തികള്‍ പ്ലാന്‍ തയ്യാറാക്കി !

Webdunia
ശനി, 2 മാര്‍ച്ച് 2019 (15:35 IST)
ഇന്ത്യയുടെ പടനായകര്‍ വലിയ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ നേടാനാകും. അതിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ലോകകപ്പിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
 
ടീം മാനേജുമെന്‍റും ഈ മൂന്നുപേര്‍ക്കുമായി എല്ലാ പദ്ധതികളും വിട്ടുകൊടുത്തിരിക്കുകയാണ്. ടീമില്‍ ആരൊക്കെ ഉള്‍പ്പെടണം എന്നതുമുതല്‍ ബാറ്റിംഗ് ഓര്‍ഡര്‍ വരെ ഇവര്‍ മൂവരും ചേര്‍ന്നാണ് നിശ്ചയിക്കുക. 
 
മൂന്നുപേരില്‍ ധോണിക്ക് തന്നെയാണ് കൂടുതല്‍ പ്രാധാന്യം. ധോണിയുടെ പദ്ധതികള്‍ക്കും തന്ത്രങ്ങള്‍ക്കും മറ്റ് രണ്ടുപേര്‍ പുതിയ മാനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ലോകകപ്പ് മുഴുവനായി ഒരു സൂപ്പര്‍ ബാറ്റ്‌സ്മാനെ തന്നെ ഇറക്കണമെന്നാണ് തീരുമാനം. അത് ആരെ വേണം എന്ന് തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ ആ പൊസിഷനില്‍ ഒരു പുതുമുഖത്തെ പരീക്ഷിച്ചുവെന്നും വരാം.
 
പേസ് ബൌളിംഗിന് പ്രാധാന്യം നല്‍കുന്ന ഒരു ടീം സ്ട്രക്ചറായിരിക്കും ധോണിയും കോഹ്‌ലിയും രോഹിത് ശര്‍മയും പരീക്ഷിക്കുക. ജസ്പ്രിത് ബൂമ്രയും മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും തന്നെ പേസ് ആക്രമണത്തിന്‍റെ കുന്തമുനകള്‍. യുവരാജ് സിംഗിനെ ടീമിലെടുക്കണമോ എന്നതിനെപ്പറ്റിയും ധോണിയും കോഹ്‌ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് അന്തിമതീരുമാനം കൈക്കൊള്ളും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : മാക്‌സിമം സിക്‌സടിക്കും, തട്രോം, തൂക്കറോം, ചെന്നൈ ആരാധകര്‍ക്ക് സഞ്ജുവിന്റെ ഉറപ്പ്

പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ചാടി കൂടുതൽ താരങ്ങൾ, കർശന നടപടിയുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോർഡ്

2027 ഏകദിന ലോകകപ്പ് ടീമിൻ്റെ പരിഗണന ലിസ്റ്റിൽ 20 താരങ്ങൾ, ഐപിഎല്ലിലെ പ്രകടനങ്ങൾ ട്രാക്ക് ചെയ്ത ശേഷം ചുരുക്കപ്പട്ടിക

ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments