കോഹ്ലി ഒരു അപാര ക്യാപ്റ്റൻ തന്നെ, ഇതാണെടാ സ്പിരിറ്റ്!

ഗോൾഡ ഡിസൂസ
ശനി, 23 നവം‌ബര്‍ 2019 (12:42 IST)
ക്രിക്കറ്റിനെ ജെന്റിൽ‌മാന്മാരുടെ ഗളി എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് അക്ഷരം‌പ്രതി സത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ചരിത്ര ടെസ്റ്റിന്റെ ആദ്യ ദിനം മനുഷ്യത്വത്തിനും സാഹോദര്യത്തിനും വിലയുണ്ടെന്ന് ഇന്ത്യൻ ടീം തെളിയിച്ചിരിക്കുകയാണ്. 
 
ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ വന്നിടിച്ച് പരിക്കു പറ്റിയ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ ടീമിന്റെ ഫിസിയോയാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തങ്ങളുടെ ടീമിന്റെ ഫിസിയോയെ തൽക്ഷണം വിളിച്ച് വരുത്തിയത്.  
 
പേസര്‍ മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ നയീം ഹസന്റെ തലയില്‍ നേരിട്ട് വന്നിടിച്ച് തെറിച്ച ശേഷമായിരുന്നു സംഭവം. തുടര്‍ന്ന് ഹെല്‍മറ്റ് അഴിച്ച് നയീം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കളി നിര്‍ത്തി വയ്ക്കുകയായിരുന്നു. ബംഗ്ലാ ടീമിന്റെ ഫിസിയോ മറ്റ് തിരക്കിലായിരുന്നു. ഇത് കണ്ട കോഹ്ലി ടീം ഇന്ത്യയുടെ ഫിസിയോ നിതില്‍ പട്ടേലിനെ കൈ കൊണ്ട് വിളിക്കുകയായിരുന്നു. നിതില്‍ ഗ്രൗണ്ടിലേക്കു ഓടിയെത്തുകയും തുടര്‍ന്നു നയീമിനെ പരിശോധിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. കുഴപ്പമില്ലെന്നു നയീം അറിയിച്ചകോടെയാണ് അദ്ദേഹം തിരിച്ചുപോയത്. ഇതിനു പിറകെ ബംഗ്ലാദേശ് ടീമിന്റെ ഫിസിയോയും ഗ്രൗണ്ടില്‍ വന്ന് താരത്തെ പരിശോധിച്ചിരുന്നു.
 
നയീമിനു പരിക്കേല്‍ക്കുന്നതിനു മുമ്പ് ലിറ്റണ്‍ ദാസിനും സമാനായ രീതിയില്‍ പരിക്ക് പറ്റിയിരുന്നു. ഷമിയുടെ ബൗണ്‍സര്‍ തലയില്‍ വന്നിടിച്ചതിനെ തുടര്‍ന്നു താരം കളം വിടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

India vs Australia: നിരാശപ്പെടുത്തി സൂര്യ, ദുബെ ഇറങ്ങിയത് മൂന്നാമനായി ,ഓസീസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യം

India A vs South Africa A: നിരാശപ്പെടുത്തി രാഹുലും പന്തും; ഇന്ത്യക്ക് അടിതെറ്റി

അടുത്ത ലേഖനം
Show comments