സിംബാബ്‌വെയ്ക്കെതിരെ ബംഗ്ലാദേശിനെ ഷക്കീബ് നയിക്കും

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2009 (18:12 IST)
സിംബാബ്‌വെയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും ഓള്‍ റൌണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ ആയിരിക്കും ക്യാപ്റ്റനെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ക്യാപ്റ്റനായിരുന്ന മഷ്‌റഫേ മൊര്‍ത്താസ പരുക്കില്‍ നിന്ന് മുക്തനാകാത്തതിനെ തുടര്‍ന്നാണിത്.

വെസ്റ്റിന്‍ഡീസിനെ തോല്‍‌പിച്ച് ബംഗ്ലാദേശിന് ആദ്യ ടെസ്റ്റ് വിജയം സമ്മാനിച്ച ക്യാപ്റ്റനാണ് ഷക്കീബ് അല്‍ ഹസന്‍. ഓഗസ്റ്റില്‍ ഷക്കീബിന്‍റെ നേതൃത്വത്തില്‍ സിംബാബ്‌വെയെ ഏകദിന പരമ്പരയിലും ബംഗ്ലാദേശ് 4-1 ന് പരാജയപ്പെടുത്തിയിരുന്നു.

ഇരുകാല്‍‌മുട്ടിനും ശസ്ത്രക്രിയയ്ക്ക് വിധേയനായ മൊര്‍ത്താസയ്ക്ക് നവംബര്‍ പകുതിവരെയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. പതിന്നാലംഗ സ്ക്വാഡിലേക്ക് പരുക്കില്‍ നിന്ന് മുക്തനായ ഇടംകയ്യന്‍ സ്പിന്നര്‍ അബ്ദുര്‍ റസാഖിനെ തിരികെ വിളിച്ചിട്ടുണ്ട്. അതേസമയം സയിദ് റസലിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ഷഹദാത് ഹൊസൈനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ധാക്കയില്‍ ഒക്ടോബര്‍ 27, 29,31 തീയതികളിലാണ് ആദ്യ മൂന്ന് മത്സരങ്ങള്‍ നടക്കുക. നവംബര്‍ ആദ്യം ചിറ്റഗോംഗിലാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍.

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

റയൽ മാഡ്രിഡ് നായകൻ ഡാനി കാർവഹാലിന് വീണ്ടും പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന

ഒരു പരമ്പര നോക്കി വിലയിരുത്തരുത്, ഇന്ത്യയ്ക്കായി കളിക്കാൻ ഞാൻ യോഗ്യനാണ്: കരുൺ നായർ

ആശങ്ക വേണ്ട, ശ്രേയസ് സുഖം പ്രാപിക്കുന്നു, ഐസിയു വിട്ടു, ഓസ്ട്രേലിയയിൽ തുടരും

Women's ODI Wordlcup: കണങ്കാലിന് പരിക്കേറ്റ പ്രതിക റാവൽ പുറത്ത്, പകരക്കാരിയായി ഷഫാലി വർമ്മ

Shreyas Iyer: 'ആശ്വാസം'; ശ്രേയസ് അയ്യര്‍ ഐസിയു വിട്ടു, ആരോഗ്യനില തൃപ്തികരം

Show comments