Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ജഡേജ, കുതിച്ചു കയറി ധവാന്‍

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ മുന്നേറ്റം

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (10:19 IST)
ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനത്തോടെ ലങ്കയുടെ രംഗന ഹെറാത്തിനെ പിന്തള്ളി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന രവിചന്ദ്ര അശ്വിന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.   
 
ജഡേജ 897 പോയിന്റ് നേടിയപ്പോള്‍, അശ്വിന്‍ 849 പോയിന്റുകള്‍ സ്വന്തമാക്കി. അതേസമയം, ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഈ പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‍.
 
ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിലൂടെ, ഓപ്പണര്‍ ശിഖര്‍ ധവാന്‍ റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി. 21 പോയിന്റ് മെച്ചപ്പെടുത്തിയ ധവാന്‍ 39 ആം സ്ഥാനത്താണ് ഇപ്പോള്‍. ഓള്‍റൗണ്ടര്‍മാരുടെപട്ടികയില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനാണ് ഒന്നാമത്. രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരാണ് ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുള്ളത്.

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments