ധോണിയുടെ ഈ കിടപ്പിനും സച്ചിന്റെ അന്നത്തെ നില്‍പ്പിനും പിന്നില്‍ ഒരു കഥയുണ്ട്! - 21 വര്‍ഷം മുന്‍പുള്ള കഥ

ലങ്കയുടെ ആ കണ്ണുനീര്‍ ഇന്ത്യയുടെ മധുര പ്രതികാരമായിരുന്നു!

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:52 IST)
ഒരു കാലത്ത് ക്രിക്കറ്റിന്റെ തലപ്പത്ത് നിന്നിരുന്ന ടീമായിരുന്നു ശ്രീലങ്കന്‍. ഇന്ത്യന്‍ കളിക്കാര്‍ എത്ര കളിച്ചാലും എത്ര അധ്വാനിച്ചാലും പൊട്ടിക്കാന്‍ പറ്റാത്ത ടീമായിരുന്നു ശ്രീലങ്കന്‍ ടീം. എന്നാല്‍, ഇന്നലെ കൊളൊംബോയുടെ ക്രീസില്‍ അരങ്ങേറിയത് അതേ ശ്രീലങ്കന്‍ ടീമിന്റെ പതനം തന്നെയായിരുന്നു. 
 
ഒരു കാലത്ത് ക്രിക്കറ്റ് അടക്കി വാണിരുന്ന ടീം തുടര്‍ച്ചയായി തോല്‍ക്കുന്നത് കണ്ടപ്പോള്‍ ലങ്കയുടെ ആരാധകര്‍ക്ക് കണ്ടു നില്‍ക്കാനായില്ല. ആരാധകരുടെ കണ്ണുനീരിനൊപ്പം ലങ്കന്‍ കളിക്കാരുടെയും കണ്ണുനീര്‍ ക്രീസില്‍ വീണു. എന്നാല്‍, അത്രയധികം ബഹളങ്ങള്‍ നടക്കുമ്പോഴും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിങ് ധോണി ‘കൂളായി’ ഗൌണ്ടില്‍ കിടന്ന് കൂളായി ഉറങ്ങുകയായിരുന്നു. 
 
ലങ്കന്‍ ആരാധകരുടെ കണ്ണുനീരിനും ധോണിയുടെ ‘കൂള്‍’ ഉറക്കത്തിനും പറയാനുള്ളത് 21 വര്‍ഷം മുന്‍പുള്ള ഒരു കഥയാണ്. അന്ന് കരഞ്ഞത് ഇന്ത്യന്‍ ആരാധകരായിരുന്നു. 1996ല്‍ വേള്‍ഡ് കപ്പ് സെമിയില്‍ ഇന്ത്യയും ശ്രീലങ്കയും കളിക്കുന്ന സമയം. പൊരുതി നിന്ന സച്ചിന്‍ ഔട്ടായി. ഇന്ത്യ തകര്‍ന്ന സമയം. കളി അവസാനിക്കാറായി, ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പായ നിമിഷം.
 
കളി ഈഡന്‍ ഗാര്‍ഡസില്‍ ആയിരുന്നു. കളിയില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നിയന്ത്രണം വിട്ടു. കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് അവര്‍ ക്രീസിലേക്കെറിഞ്ഞു. ഒടുവില്‍ മത്സരം തന്നെ നിര്‍ത്തി വെയ്ക്കേണ്ടി വന്നു. ഒടുവില്‍ ഡെത്ത് വര്‍ത്ത് ലൂയിഡ് നിയമപ്രകാരം സെമിയില്‍ ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അന്നത്തെ ക്രിക്കറ്റ് പ്രേമികളുടെ കരച്ചില്‍ ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. 
 
21 വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്നലെ ലങ്കന്‍ ആരാധകര്‍ കണ്ണീരണിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ മധുരപ്രതികാരമായി മാറുന്നു.  

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments