Webdunia - Bharat's app for daily news and videos

Install App

രോഹിത്, രഹാനെ, പാണ്ഡ്യ എല്ലാവരും പൊളിച്ചടുക്കി; ഇന്ത്യയ്ക്ക് ഹാട്രിക് വിജയത്തോടെ പരമ്പര

കോഹ്ലിപ്പടയ്ക്ക് ഇത് മിന്നും വിജയം!

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (08:01 IST)
ഇന്‍ഡോര്‍ ഹോല്‍ക്കര്‍ സ്റ്റേഡിയം ഇന്നും ഇന്ത്യയ്ക്കായി കളമൊരുക്കി. പരമ്പരയിലെ ഏറ്റവും മികച്ച സ്കോര്‍ നേടിയാണ് ഇത്തവണ ഓസീസ് ഇന്ത്യയെ വെല്ലുവിളിച്ചത്. എന്നാല്‍, കോഹ്‌ലിയുടെ ചുണക്കുട്ടികള്‍ ലളിതമായ ബാറ്റിങ്ങിലൂടെ ആ വെല്ലുവിളി മറികടന്ന ഇന്ത്യയ്ക്ക് ഹാട്രിക്ക് വിജയത്തോടെ പരമ്പര.
 
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 293 റണ്‍സെടുത്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്ത ഓസീസിനു ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍, പിന്നാലെ വന്ന കോഹ്‌ലിപ്പട ആ വിശ്വാസം തുടക്കത്തില്‍ തന്നെ തകര്‍ത്തു. 13 പന്തുകൾ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. വിജയം അഞ്ചു വിക്കറ്റിന്.
 
ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (71), അജിങ്ക്യ രഹാനെ (70), ഹാര്‍ദിക് പാണ്ഡ്യ (78) എന്നിവരുടെ അര്‍ധസെഞ്ചുറികള്‍ ഓസീസിന്റെ നെഞ്ചത്തായിരുന്നു പതിച്ചത്. ഈ വിജയത്തോടെ തുടർച്ചയായ ആറാം പരമ്പര ജയമാണ് ഇന്ത്യ ഉറപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി പരാജയത്തിന്റെ രുചി അറിയുകയാണ് ഓസീസ്.

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments