Webdunia - Bharat's app for daily news and videos

Install App

‘ഞാനൊരു ധോണി ഫാൻ’; പ്ലേറ്റ് മറിച്ച് യുവിയുടെ പിതാവ്, പിന്നിലാര്?

Webdunia
വെള്ളി, 26 ജൂലൈ 2019 (11:33 IST)
ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായപ്പോൾ എം എസ് ധോണിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ പ്ലേറ്റ് മാറ്റിയിരിക്കുകയാണ് യോഗ്‌രാജ് സിംഗ്. ധോണിയെ പുകഴ്ത്തിയിരിക്കുകയാണിപ്പോൾ. 
 
ധോണിയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ത്യയുടെ തോല്‍വിക്കു ധോണിയെ താന്‍ വിമര്‍ശിച്ചിട്ടുമില്ല. തെറ്റായ വ്യക്തിയോടായിരിക്കാം നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചതെന്നാണ് ഇപ്പോഴദ്ദേഹം പറയുന്നത്. ഇത്രയും വര്‍ഷം രാജ്യത്തെ സേവിച്ച ധോണി ശരിക്കുമൊരു ഇതിഹാസം തന്നെയാണ്. താനൊരു ധോണി ഫാന്‍ കൂടിയാണെന്നും യോഗ്‌രാജ് പറഞ്ഞു.  
 
നേരത്തേ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു പുറത്താവാന്‍ കാരണക്കാരന്‍ ധോണിയാണെന്നും തന്റെ മകന്‍ യുവരാജിന്റെ കരിയര്‍ തകര്‍ത്തത് അദ്ദേഹമാണെന്നും യോഗ്‌രാജ് തുറന്നടിച്ചിരുന്നു. ലോകകപ്പ് സെമിയില്‍ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പോലും ആക്രമിച്ചു കളിക്കാന്‍ ധോണി ശ്രമിക്കാതിരുന്നതിനെ തുടര്‍ന്നാണ് അനാവശ്യ ഷോട്ടുകള്‍ കളിച്ച് ഹര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റുകള്‍ നഷ്ടമായതെന്നു യോഗ്‌രാജ് ആരോപിച്ചിരുന്നു. മാത്രമല്ല താനല്ലാതെ മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടരുതെന്ന സ്വാര്‍ഥതയും ധോണിക്കുണ്ടായിരുന്നതായും യോഗ്‌രാജ് തുറന്നടിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

അടുത്ത ലേഖനം
Show comments