Webdunia - Bharat's app for daily news and videos

Install App

'സഞ്ജു ലഭിച്ച അവസരങ്ങൾ പാഴാക്കി, ഇനി പരീക്ഷിയ്ക്കേണ്ടത് ഈ താരങ്ങളെ'

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2020 (15:37 IST)
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അവസരം നൽകണം എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലഭിച്ച അവസരങ്ങൾ വേണ്ടവിധം പ്രയോചനപ്പെടുത്താൻ സഞ്ജുവിന് സാധിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ്. ഇംഗ്ലങ്ങിന്റെ ഇന്ത്യ ടൂറിലെ നിശ്ചിത ഓവർ ടിമുകളിൽ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അവസരം നൽകണം എന്ന് ആകാശ് ചോപ്ര വ്യക്തമാക്കിയത്.  
 
'ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും, ടീമിൽ അവസരം ലഭിയ്ക്കുന്നതിനായി വാതിലിൽ മുട്ടുകയാണ്. ഇംഗ്ലണ്ടിനെതിരെ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ ഒട്ടും അകലെ അല്ല. കാരണം, സഞ്ജുവിന് അവസരം ലഭിച്ചു എങ്കിലും അത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ താരത്തിന് സാധിച്ചില്ല, ശ്രേയസ് അയ്യരുടെ കാര്യത്തിലും ഉറപ്പ് പറയാനാകില്ല. 50-50 എന്ന അവസ്ഥയിലാണ് ശ്രേയസ് അയ്യർ, ഓസിസ് പര്യടനത്തിൽ ശ്രേയസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു എന്ന് പറയാതെവയ്യ.  2020ലേത് പോലെ 2021ലും ഇഷാന്‍ കിഷനും, സൂര്യകുമാറിനും ഐപിഎല്ലില്‍ മികച്ച പ്രകടനം തുടർന്നാൽ അവർ രാജ്യാന്തര ക്രിക്കറ്റ് കളിയ്ക്കും എന്നതിൽ സംശയം വേണ്ട.' ആകാശ് ചോപ്ര പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Arshdeep Singh: വിക്കറ്റില്‍ നൂറടിച്ച് അര്‍ഷ്ദീപ് സിങ്

Hardik Pandya: 'ആവേശം കുറച്ച് കൂടിപ്പോയി'; നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്‍ഔട്ട് ആയി ഹാര്‍ദിക് (വീഡിയോ)

Sanju Samson: സൂര്യയുടെ കനിവില്‍ ക്രീസിലേക്ക്; തകരാതെ കാത്ത 'സഞ്ജു ഷോ'

സഞ്ജുവിനായി മൂന്നാം നമ്പര്‍ നല്‍കി സൂര്യകുമാര്‍; അവസരം മുതലാക്കി മലയാളികളുടെ അഭിമാനം

Asia Cup 2025, Super Four matches: സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഇന്നുമുതല്‍; നാളെ ഇന്ത്യ-പാക്കിസ്ഥാന്‍ പോര്

അടുത്ത ലേഖനം
Show comments