Webdunia - Bharat's app for daily news and videos

Install App

സെവാഗിനോട് കയർത്ത് പ്രീതി സിന്റ? വീരുവിന്റെ മറുപടിയിൽ അന്തം‌വിട്ട് ആരാധകർ

കുടും കമഴ്ത്തി പ്രീതി സിന്റ, എത്ര മധുരവാക്കുകൾ പറഞ്ഞിട്ടും കാര്യമില്ലെന്ന് ആരാധകർ

Webdunia
ശനി, 12 മെയ് 2018 (10:56 IST)
ഐ പി എൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർക്കിടയിലേക്ക് കഴിഞ്ഞ ദിവസം നടി പ്രീതി സിന്റ എറിഞ്ഞിട്ട ട്വീറ്റ് വിവാദമായിരിക്കുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ പരിശീലകന്‍ വീരേന്ദര്‍ സേവാഗിനെ പ്രീതി സിന്റ കയർത്തു സംസാരിച്ചുവെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. 
 
ഇരുവരും തമ്മിൽ അത്ര രസത്തിൽ അല്ലെന്നും സെവാഗിനോട് പ്രീതി കയർത്ത് സംസാരിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, താനും വീരുവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പ്രീതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. 
 
രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരശേഷം പ്രീതി സിന്റ സെവാഗിനോട് കയര്‍ത്ത് സംസാരിച്ചെന്നും ഇതോടെ ടീം മെന്റര്‍ സ്ഥാനത്ത് നിന്നും ഒഴിയാന്‍ സെവാഗ് താല്‍പര്യം പ്രകടിപ്പിച്ചുമെന്നുമടക്കമായിരുന്നു റിപ്പോര്‍ട്ടുകള്‍. 
 
തോല്‍വിയുടെ ഉത്തരവാദിത്വം സെവാഗിനാണെന്നാണ് പ്രീതി ആരോപിച്ചു. എന്നാല്‍ സെവാഗ് പ്രീതിയോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതത്രെ. പ്രീതിയോട് ഒരിക്കലും കയർത്ത് സംസാരിക്കാതെ മിതമായ രീതിയിൽ കാര്യങ്ങൾ വ്യക്തമാക്കാനാണ് ശ്രമിച്ചതെന്ന് വീരു പറയുന്നു.
 
നേരത്തേയും സെവാഗും പ്രീതി സിന്റയും തമ്മിലുളള ബന്ധം അത്ര സുഖകരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിലവില്‍ ഐപിഎല്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് ആണ് പഞ്ചാബിനുളളത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments