Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിപ്പടയില്‍ അഴിച്ചു പണി; ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്തേക്കോ ? - നിലപാട് വ്യക്തമാക്കി രവിശാസ്ത്രി രംഗത്ത്

കോഹ്‌ലിപ്പടയില്‍ അഴിച്ചു പണി; ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്തേക്കോ ? - നിലപാട് വ്യക്തമാക്കി രവിശാസ്ത്രി രംഗത്ത്

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (14:50 IST)
വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി മുന്നേറുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് പൂര്‍ണ പിന്തുണയുമായി പരിശീലകന്‍ രവിശാസ്ത്രി. 2019 ലോകകപ്പിനുള്ള ടീമിൽ അഴിച്ചുപണികള്‍ ധാരാളം ഉണ്ടാകുമെങ്കിലും  ധോണിയുടെ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നതിന്റെ സൂചനകളാണ്  ഉണ്ടാകുമെന്ന സൂചനയാണ് രവിശാസ്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.  

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിക്ക് അടുത്ത് നില്‍ക്കുന്ന ഒരാള്‍ പോലും കൂട്ടത്തിലില്ല. ഡ്രസിംഗ് റൂമിലെ ഇതിഹാസവും ടീമില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും മികച്ച താരമായ അയാള്‍ കരിയറിന്റെ പകുതി ദൂരം മാത്രമേ പിന്നിട്ടിട്ടുള്ളൂ. വെറ്ററൻ താരത്തിന് ഇനിയും ടീമിനായി ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ധോണിയാണെന്നതില്‍ സംശയമില്ല.
മഹി വിരമിക്കാറായെന്ന അഭിപ്രായത്തിന് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റു പറ്റി.
ഇപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച താരം ധോണിയെന്നും ശാസ്ത്രി വ്യക്തമാക്കി.

2019 ലോകകപ്പിനായി ടീമില്‍ അഴിച്ചു പണി ആരംഭിച്ചു കഴിഞ്ഞു. ഓരോ മൽസരത്തിലും വ്യത്യസ്തമായ കോമ്പിനേഷനുകൾ പരീക്ഷിച്ച് താരങ്ങളെ പരിചയസമ്പന്നരാക്കി തീര്‍ക്കാനാണ് തീരുമാനം. ഫീൽഡിങ്ങിൽ ടീമിന്റെ പ്രകടനം ഊർജ്വസ്വലമാകണമെങ്കിൽ കായികക്ഷമത അനിവാര്യമാണെന്നും ഇന്ത്യന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന ഏകദിനപരമ്പരയില്‍ ധോണി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ടാം ഏകദിനത്തിൽ 45ഉം, മൂന്ന്, നാല് ഏകദിനങ്ങളിൽ 67, 40 റൺസ് വീതവുമെടുത്ത് പുറത്താകാതെ നിന്ന അദ്ദേഹം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ പുറത്താകാതെ നിന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു.

ഇതിൽ, കരിയറിലെ 300–മത് രാജ്യാന്തര ഏകദിനത്തിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരായ നാലാം മൽസരത്തിലാണ് 49 റൺസുമായി പുറത്താകാതെ നിന്ന് ധോണി റെക്കോർഡിട്ടത്.

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments