ജോ റൂട്ടിന്റേത് പോലൊരു പ്രകടനം കോലി നടത്തേണ്ടതുണ്ട്: ലോർഡ്‌സ് ടെസ്റ്റിലെ ഇന്ത്യൻ സാധ്യതകളെ പറ്റി ആകാശ് ചോപ്ര

Webdunia
ഞായര്‍, 15 ഓഗസ്റ്റ് 2021 (13:11 IST)
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് പുറത്താകാതെ നേടിയ 180 റൺസിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മേലെ ലീഡ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഇപ്പോഴിതാ മത്സരത്തിലെ ഇന്ത്യൻ സാഹചര്യ‌ങ്ങളെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
 
എന്താണ് ജോ റൂട്ട് ഇംഗ്ലണ്ടിനായി ചെയ്‌തത് സമാനമായ ഒരു പ്രകട‌നം ഇന്ത്യയുടെ ഭാഗത്ത് നിന്നും വരേണ്ടതുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. വിരാട് കോലിയിൽ നിന്നും നല്ലൊരു അഗ്രസീവായ പ്രകടനമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മത്സരഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ അത് സഹായിക്കുമെന്നും ആകാശ് ചോപ്ര പറയുന്നു.
 
സെഞ്ചുറിയല്ല, 60-70 റണ്‍സ്. ഈ മത്സരത്തിന്‍റെ ഗതി ഇന്ത്യക്ക് അനുകൂലമായി മാറ്റുന്ന പ്രകടനം. എതിരാളികളെ ആക്രമിച്ച് കോലി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയില്‍ ഏറെ വിശ്വാസമുണ്ട്. ആകാശ് ചോപ്ര യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത തന്റെ വീഡിയോയിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഐപിഎല്ലിൽ 600+ ഉള്ള ഒരു സീസൺ പോലും രോഹിത്തിനില്ല, സായ് സുദർശൻ പോലും നേടി: മുഹമ്മദ് കൈഫ്

കായികക്ഷമതയും ഫോമും തെളിയിച്ച് കഴിഞ്ഞു, എന്താണ് ഷമിയെ പരിഗണിക്കാത്തത്? ചോദ്യം ചെയ്ത് ഗാംഗുലി

Dhruv Jurel: ജുറൽ എന്തായാലും കളിക്കണം, അവനായി ഒരു താരത്തെ മാറ്റണം, ഗംഭീറിന് മുന്നിൽ നിർദേശവുമായി ആകാശ് ചോപ്ര

ശ്രേയസിന് പരിക്ക്, എങ്കിലും സഞ്ജൂവിനെ പരിഗണിക്കില്ല, ഇന്ത്യൻ ടീമിൻ്റെ പ്ലാനുകളിൽ നിന്ന് സഞ്ജു പുറത്ത്!

Sanju Samson: ഐപിഎൽ താരക്കൈമാറ്റത്തിനുള്ള സമ്മതപത്രത്തിൽ ജഡേജയും സാം കറനും ഒപ്പിട്ടു, സഞ്ജു ചെന്നൈയിലേക്ക്..

അടുത്ത ലേഖനം
Show comments