Webdunia - Bharat's app for daily news and videos

Install App

"ഞാനായിരുന്നു ക്രീസിലെങ്കിൽ ബുമ്രയെ അടിച്ചു തകർത്തേനെ,ബുമ്ര വെറും ബേബി ബൗളർ" തള്ളിമറിച്ച് മുൻ പാക് താരം

അഭിറാം മനോഹർ
വ്യാഴം, 5 ഡിസം‌ബര്‍ 2019 (10:42 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ പേസ് ബൗളിങ് താരം ജസ്പ്രീത് ബുമ്ര. ചുരുങ്ങിയ കാലത്തിനിടയിലാണ് ഇന്ത്യൻ താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത്. ബൗളിങിൽ ബുമ്ര എത്രത്തോളം മികച്ചതാണ് എന്നതിനെ പറ്റി ക്രിക്കറ്റ് പണ്ഡിതർക്കിടയിൽ പോലും തർക്കമില്ല . എന്നാൽ ജസ്പ്രീത് ബുമ്ര വെറും ഊതി വീർപ്പിച്ച ബലൂൺ മാത്രമാണെന്ന പ്രസ്ഥാവനയുമായി എത്തിയിരിക്കുകയാണ് മുൻ പാക് താരമായ അബ്ദുൾ റസാഖ്.
 
 
ഇൻസൈഡ് ഔട്ട് വിത്ത് യൂസഫ് അൻജും എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് പാക് മുൻ താരം ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
 
ബുമ്ര വെറും ബേബി ബൗളറാണ് എന്നാണ് അബ്ദുൾ റസാഖ് പറയുന്നത്. ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ലോകമെമ്പാടുമുള്ള ലോകോത്തര ബൗളർമാർക്കെതിരെ കളിച്ച താരമാണ് ഞാൻ. ആ എനിക്ക് ബുമ്രയെ നേരിടുക എന്നത് പ്രശ്നമുള്ള കാര്യമല്ല. എന്നെ നേരിടുമ്പോൾ സമ്മർദ്ദം ബുമ്രക്കായിരിക്കും. കാരണം വസീം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷുഹൈബ് അക്തർ എന്നിങ്ങനെ മികച്ച ബൗളർമാരെ നേരിടുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. അതിനാൽ തന്നെ ബുമ്രയുടെ മുകളിൽ ആധിപത്യം പുലർത്താൻ എനിക്കാകും. എന്നെ സംബന്ധിച്ച് ബുമ്ര എന്നത് വെറും ബേബി ബൗളർ മാത്രമാണ് റസാഖ് വ്യക്തമാക്കി. 
 
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വലിയ പരിഹാസമാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. റസാഖ് അത്ര മികച്ച താരമാണെങ്കിൽ ഇപ്പോൾ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ തല്ലും ബൗളർമാരുടെ ഏറും കൊണ്ട് വലയുന്ന പാകിസ്ഥാൻ ടീമിന് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments