Webdunia - Bharat's app for daily news and videos

Install App

അഭിഷേക് ശര്‍മ സെഞ്ചുറിയടിച്ച് ഗില്ലിന്റെ ബാറ്റ് കൊണ്ട്..!

ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു അഭിഷേക് ശര്‍മയുടേത്

രേണുക വേണു
തിങ്കള്‍, 8 ജൂലൈ 2024 (10:51 IST)
Abhishek Sharma

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം അഭിഷേക് ശര്‍മ. സിംബാബ്വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ പൂജ്യത്തിനു പുറത്തായ അഭിഷേക് രണ്ടാം മത്സരത്തിലേക്ക് എത്തിയപ്പോള്‍ 47 പന്തില്‍ സെഞ്ചുറിയടിച്ച് കളിയിലെ താരം ആയി. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് അഭിഷേക് ഇന്നലെ കളിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദം അണ്ടര്‍-12 കളിക്കുമ്പോള്‍ മുതലുള്ളതാണ്. 
 
' ഞങ്ങള്‍ അണ്ടര്‍ 12 മുതല്‍ ഒന്നിച്ച് കളിക്കുന്നവരാണ്. രാജ്യത്തിനായി കളിക്കാന്‍ ഞാന്‍ സെലക്ട് ചെയ്യപ്പെട്ടപ്പോള്‍ എനിക്ക് ആദ്യം ലഭിച്ച ഫോണ്‍ കോള്‍ ഗില്ലിന്റേതാണ്. ഞാന്‍ ഇന്ന് കളിച്ചത് ഗില്ലിന്റെ ബാറ്റ് കൊണ്ടാണ്. അണ്ടര്‍ 12 മുതലേ ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റ് ഉപയോഗിക്കാറുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളിലെല്ലാം ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റ് ചോദിക്കും. ഐപിഎല്ലിലും ഞാന്‍ ഗില്ലിന്റെ ബാറ്റ് കൊണ്ട് കളിച്ചിട്ടുണ്ട്,' അഭിഷേക് ശര്‍മ പറഞ്ഞു. 
 
ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു അഭിഷേക് ശര്‍മയുടേത്. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ശര്‍മയെ പോലൊരു വെടിക്കെട്ട് ബാറ്റര്‍ പടിയിറങ്ങിയപ്പോള്‍ സമാന രീതിയില്‍ കളിക്കുന്ന മറ്റൊരു ശര്‍മയെ ഇന്ത്യക്ക് ലഭിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments