ഓസ്ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റിന് തയ്യാർ, നിലപാട് വ്യക്തമാക്കി കോഹ്‌ലി !

Webdunia
തിങ്കള്‍, 13 ജനുവരി 2020 (17:17 IST)
മുംബൈ: ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ചെന്ന് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോടാണ് കോഹ്‌ലി ഇക്കാര്യം തുറന്നു വ്യക്തമാക്കിയത്. ഏത് വെല്ലുവിളി ഏറ്റെടുക്കാനും ടി ഇന്ത്യ തയ്യാറാണ് എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികതികരണം.
 
'ഞങ്ങൾ നമ്മുടെ നാട്ടിൽ കളിച്ച ഡേ നറ്റ് ടെസ്റ്റ് തന്നെ നോക്കു. വളരെ ഭംഗിയായാണ് ആ മത്സരം പൂർത്തിയാക്കിയത്. ടീം ഇന്ത്യ ഡേ നൈറ്റ് ടെസ്സ്റ്റ് കളിക്കാൻ പ്രാപ്തരാണ്. ഏത് വെല്ലുവിളി ഏറ്റെടുക്കാനും ഞങ്ങൾ തയ്യാറാണ്. അത് ഗാബ്ബയായാലും പെർത്ത് ആയാലും ഒരു പ്രശ്നനമല്ല. ഏത് ടീമിനെതിരെയും ഏത് ഫോർമാറ്റിലും കളിക്കാനുള്ള താരങ്ങൾ ടീമിനൊപ്പമുണ്ട്' കോഹ്‌ലി പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള വൺ ഡേ ഇന്റർനാഷ്ണൽ മത്സരങ്ങൾക്ക് മുന്നോടിയായാണ് കോഹ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
 
അവസാനമായി ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ തന്നെ എതിരിട്ടപ്പോൾ 2-1 ന് പരമ്പര ഇന്ത്യ കൈപ്പിടിയിലൊതുക്കിയിരുന്നു. എന്നാൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും വിലക്കിനെ തുടർന്ന് അന്ന് ടീമിൽ ഉണ്ടായിരുന്നില്ല. ഇരുവരും ഇപ്പോൾ മികച്ച ഫോമിൽ തന്നെയാണ്. ഓസ്ട്രേലിയയുടെ ബാറ്റിങ് ഓർഡർ തകർക്കുക എന്നത് ഒരു ചാലഞ്ച് തന്നെയായിരിക്കും. എന്നാൽ ചാലഞ്ചുകൾ നേരിടാൻ ടീം തയ്യാറാണ് എന്നും കോഹ്‌ലി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments