Webdunia - Bharat's app for daily news and videos

Install App

‘മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, അന്ന് ഹൈദരാബാദിൽ വന്നപ്പോൾ സംഭവിച്ചത്’- സച്ചിനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

സച്ചിനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (10:21 IST)
തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച നടിയാണ് ശ്രീ റെഡ്ഡി. അവസരങ്ങൾ തരാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപയോഗിച്ചെന്ന് സംവിധായകരുടെയും നടന്മാരുടെയും പേരുകൾ എടുത്ത് പറഞ്ഞായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണം. 
 
ഒരിടവേളയ്ക്ക് ശേഷം ശ്രീ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നേരെയാണ് ശ്രീ റെഡ്ഡി ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.
 
ക്രിക്കറ്റ് താരങ്ങളെ പൊതുവെ സിനിമാ നടിമാരുമായി ചേര്‍ത്ത് കഥകള്‍ ഇറങ്ങുന്നത് സാധാരണമാണ്. എന്നാല്‍ മെതാനത്തിന് അകത്തും പുറത്തും ചീത്തപ്പേരുകളൊന്നും കേള്‍പ്പിക്കാത്ത ജെന്റില്‍മാനാണ് സച്ചിന്‍ തെണ്ടുക്കർ‍. ക്രിക്കറ്റ് ദൈവത്തിനെതിരെ താരം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതോടെ ആരാധകർ ശ്രീ റെഡ്ഡിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.  
 
തെലുഗ് സിനിമയിലെ സൂപ്പര്‍ നായിക ചാര്‍മിയുമായി ചേര്‍ത്താണ് സച്ചിനെതിരെ ശ്രീ റെഡ്ഡിയുടെ ആരോപണം. സച്ചിനെ സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്നും ചാര്‍മ്മിയെ ചാര്‍മിംഗി എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീ റെഡ്ഡി വിശേഷിപ്പിച്ചിരിക്കുന്നത്.
 
സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഒരിക്കല്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ ചാര്‍മ്മിംഗ് എന്ന പെണ്‍കുട്ടിയുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഉന്നതനായ ചാമുണ്ഡേശ്വര്‍ സ്വാമി ആയിരുന്നു ഇവര്‍ക്കിടയിലെ മൂന്നാമന്‍. മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, ഞാനുദ്ദേശിച്ചത് പ്രണയമാണ് എന്നാണ് ശ്രീ റെഡ്ഡിയുടെ പോസ്റ്റ്.
 
ആന്ധ്ര പ്രദേശിലെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമായ ചാമുണ്ഡേശ്വര്‍ നാഥിനെയാണ് ശ്രീ റെഡ്ഡി ചാമുണ്ഡേശ്വര്‍ സ്വാമിയെന്ന് വിളിച്ചിരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ നേരത്തെ ഹൈദരാബാദില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു'. നടി ചാർമിയും ഉണ്ടായിരുന്നു പരിപാടിയിൽ.  ഇതുമായി ചേര്‍ത്തുകൊണ്ടാണ് ശ്രീ റെഡ്ഡിയുടെ ആരോപണം എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

അടുത്ത ലേഖനം
Show comments