Webdunia - Bharat's app for daily news and videos

Install App

വിക്കറ്റ് കീപ്പിങ്ങിൽ നിലവിലെ കേമനാര്, ഉത്തരവുമായി സാക്ഷാൽ ഗിൽക്രിസ്റ്റ്

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2019 (11:25 IST)
ലോകക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പർമാർക്കിടയിലാണ് ഓസീസ് കീപ്പറായിരുന്ന ആദം ഗിൽക്രിസ്റ്റിന്റെ സ്ഥാനം. ഇടിവെട്ട് ബാറ്റിങ് കൂടി കാഴ്ച്ച വെക്കുന്ന കീപ്പിങ് താരം എന്ന നിലയിൽ ക്രിക്കറ്റിൽ കീപ്പറുടെ റോൾ തന്നെ മാറ്റിമറിച്ചത് ഗില്ലിയാണ്. ഗില്ലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം അതേ പോലെ മറ്റൊരു താരത്തിനെ ഓസീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.
 
വിരമിച്ച ശേഷം ഇപ്പോൾ കമന്ററിയിൽ സജീവമായ താരം നിലവിലെ വിക്കറ്റ് കീപ്പർമാരിൽ ആരാണ് മികച്ചത് എന്ന് തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ ക്രിക്കറ്റ് പ്രേമികൾക്ക് അത്ര പ്രിയമില്ലാത്ത ഒരു കളിക്കാരനാണ് ഗില്ലിയുടെ ഫേവറിറ്റ്. 
 
ന്യൂസിലൻഡ് താരമായ ബിജെ വാട്ലിങിനെയാണ് ഗിൽക്രിസ്റ്റ് നിലവിലെ ഒന്നാം നമ്പർ കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നത്. വാട്ലിങ് അസാധ്യ പ്രതിഭയുള്ള വിക്കറ്റ് കീപ്പറാണ്. പ്രത്യേകിച്ചു ടെസ്റ്റിൽ. ഗ്രൗണ്ടിൽ എത്തിയാൽ കളിയോട് അതിയായി ആർത്തി കാണിക്കുന്ന താരമാണ് അദ്ദേഹം. ന്യൂസിലൻഡിന്റെ വിക്കറ്റ് കീപ്പർമാരുടെ പ്രകടനം നോക്കിയാൽ അവരിൽ ഒന്നാമത് അദ്ദേഹമായിരിക്കും. ഗില്ലി പറയുന്നു.
 
ടെസ്റ്റിൽ ഇതിനകം 40 ശരാശരിയിൽ എട്ടോ,ഒൻപതോ സെഞ്ചുറികൾ വാട്ലിങ് നേടിയിട്ടുണ്ട്. ലോകക്രിക്കറ്റിൽ ഇത്രയും സ്ഥിരതയുള്ള പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പറെ കാണീച്ചു തരു. മറ്റാരും തന്നെ ഇത്രയും മികച്ച പ്രകടനം നടത്തുന്നില്ല എന്നത് ഉറപ്പിച്ചു പറയാമെന്നും ഗില്ലി കൂട്ടിച്ചേർത്തു. 
 
കീപ്പർ എന്ന നിലയിൽ ഓസീസ് ക്യാപ്റ്റൻ ടിം പെയ്‌ൻ മികച്ച താരമാണെങ്കിലും ബാറ്റ്സ്മാൻ എന്ന നിലയിൽ അത്ര പോരെന്നാണ് ഗില്ലി പറയുന്നത്. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡിക്കോക്ക് കാണികളെ ഹരം കൊള്ളിക്കുന്ന വിക്കറ്റ് കീപ്പറാണെങ്കിലും വാട്ലിങിന്റെ അത്ര സ്ഥിരതയില്ലെന്നും ഓസീസ് ഇതിഹാസം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഓപ്പണിങ്ങിനു രാഹുല്‍ തന്നെയാണ് നല്ലത്, രോഹിത് താഴേക്ക് ഇറങ്ങട്ടെ; വെറുതെ പറയുന്നതല്ല !

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

കയ്യിൽ 13 മാത്രം ഉണ്ടായിട്ടും എനിക്ക് വേണ്ടി 9 കോടി വരെ വിളിച്ചില്ലെ, സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ് ദീപക് ചാഹർ

ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്

തോറ്റ് മടുത്തില്ലെ, രാവിലെയായാല്‍ തൊപ്പി തെറിക്കുമെന്ന് ലിവര്‍പൂള്‍ ആരാധകര്‍, ആറ് വിരലുകള്‍ ഉയര്‍ത്തി പെപ്പിന്റെ മറുപടി

അടുത്ത ലേഖനം
Show comments