തുടരെ സെഞ്ചുറി, വെടിക്കെട്ട് ഫിഫ്റ്റി: ടി20യിൽ അത്ഭുതമായി സ്റ്റീവ് സ്മിത്ത്

Webdunia
തിങ്കള്‍, 23 ജനുവരി 2023 (20:19 IST)
ഓസ്ട്രേലിയൻ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിൽ തകർപ്പൻ പ്രകടനവുമായി അത്ഭുതപ്പെടുത്തി സിഡ്നി സിക്സേഴ്സ് താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റിൽ തകർപ്പൻ പ്രകടനങ്ങളുമായി വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ടി20യിൽ വെടിക്കെട്ട് പ്രകടനവുമായി ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് സ്മഡ്ജ്. ബിഗ് ബാഷിൽ തുടർച്ചയായ 2 സെഞ്ചുറികൾ കണ്ടെത്തിയ താരം ഹൊബാർട്ട് ഹറിക്കേൻസിനെതിരെ നടന്ന അവസാന മത്സരത്തിൽ 33 പന്തിൽ 66 റൺസാണെടുത്തത്.
 
ഓപ്പണറായി ഇറങ്ങി രണ്ടാം ഓവറിലെ ആദ്യ പന്ത് നേരിട്ട സ്മിത്ത് ആദ്യ ഓവറിൽ 21 റൺസ് അടിച്ചുകൂട്ടിയാണ് തിളങ്ങിയത്. ഒരു ഘട്ടത്തിൽ ടി20 ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം സെഞ്ചുറിയെന്ന നാഴികകല്ല് മറികടക്കുമെന്ന് തോന്നിച്ചെങ്കിലും 66 റൺസിൽ താരം പുറത്തായി. 22 പന്തിലാണ് സ്മിത്ത് അർധസെഞ്ചുറി തികച്ചത്. സ്മിത്തിൻ്റെ വെടിക്കെട്ട് പ്രകടനത്തിൻ്റെ ബലത്തിൽ സിഡ്നി സിക്സേഴ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.
 
ബിഗ് ബാഷിൽ ഈ സീസണിൽ 3 മത്സരങ്ങൾ മാത്രം കളിച്ച സ്മിത്ത് 2 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 262 റൺസാണ് അടിച്ചുകൂട്ടിയത്. സ്മിത്ത് മാത്രമാണ് ഈ സീസണീൽ രണ്ട് സെഞ്ചുറി തികച്ച ഒരേയൊരു താരം. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ ആദ്യ മത്സരത്തിൽ 56 പന്തിൽ 7 സിക്സും 5 ഫോറുമടക്കം 101 റൺസും രണ്ടാം മത്സരത്തിൽ സിഡ്നി തണ്ടേഴ്സിനെതിരെ 56 പന്തിൽ 5 ഫോറും 9 സിക്സുമടക്കം 125* റൺസുമാണ് സ്മിത്ത് നേടിയത്. രണ്ട് കളികളിലും സിക്സ് നേടിയാണ് സ്മിത്ത് സെഞ്ചുറി തികച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

Ayush Mhatre: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ആയുഷ്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

അടുത്ത ലേഖനം
Show comments