Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി ഇല്ലെങ്കിലും പ്രശ്നമില്ല; നായകന്റെ കരുത്തുകാട്ടി രഹാനെ

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2020 (13:43 IST)
സിഡ്‌നി: ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നതിന് മുൻപ് തന്നെ ഓസ്ട്രേലിയൻ ടീമിന് മുന്നറിയിപ്പുമായി രഹാനെ. കോഹ്‌ലി മടങ്ങിയാലും ഇന്ത്യൻ ടീമിനെ നയിയ്ക്കാൻ താൻ കരുത്തനാണ് എന്ന മുന്നറിയിപ്പാണ് സെഞ്ച്വറി പ്രകടനത്തിലൂടെ രഹാനെ സന്നാഹ മത്സരത്തിൽ നൽകിയത്. 203 പന്തില്‍ നിന്നാണ് രഹാനെ സെഞ്ചുറി തികച്ചത്. അതേസമയം ഓസ്ട്രേലിയ എ ടീമിനെതിരെ ഇന്ത്യ തകർന്നു. ഇന്ത്യൻ നിരയിൽ രഹാനെയ്ക്കും ചേതേശ്വർ പൂജാരെയ്ക്കും മാത്രമേ തിളങ്ങാനായൊള്ളു എന്നത് ഇന്ത്യയ്ക്കുള്ള പാഠമാണ്.
 
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പൺർമാരെ അതിവേഗം നഷ്ടമായി. ശുഭ്മാൻ ഗില്ലും പൃഥ്വി ഷായും പൂജ്യത്തിനാണ് പുറത്തായത്. ഹനുമാ വിഹാരി 15 റണ്‍സ് നേടി മടങ്ങി. പൂജാര 140 പന്തിൽനിന്നും 54 റൺസെടുത്ത് പിടിച്ചുനിന്നു. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെയാണ് ഇറക്കിയത്. നാല് പന്തുകൾ നേരിട്ട് ഡക്കാവുകയും ചെയ്തു. അശ്വിൻ 5 റൺസെടുത്ത് പുറത്തായി. ഓസിസിനായി ജയിംസ് പാറ്റിന്‍സണ്‍ മൂന്നും മൈക്കല്‍ നെസര്‍, ജാക്‌സണ്‍ ബേര്‍ഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഡിസംബര്‍ 8 വരെ മൂന്നുദിനം നീളുന്നതാണ് പരിശീലന മത്സരം. ഡിസംബര്‍ 17 നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയെ ഗോട്ടായി വാഴ്ത്തി ഓസീസ് മാധ്യമങ്ങൾ, മെരുക്കാൻ വഴിയുണ്ടെന്ന് മഗ്രാത്ത്

ഇങ്ങനെയൊരുത്തൻ ടി20യിൽ ഉള്ളപ്പോഴാണോ ഇന്ത്യ പന്തിനെ വെച്ച് കളിച്ചിരുന്നത്, അതിശയം പ്രകടിപ്പിച്ച് ഷോൺ പൊള്ളോക്ക്

Rohit Sharma: 'റിതികയും കുഞ്ഞും സുഖമായിരിക്കുന്നു'; ടീമിനു വേണ്ടി ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ രോഹിത്?

ബോർഡർ- ഗവാസ്കർ പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി പരിക്ക്, കെ എൽ രാഹുലിനും അഭിമന്യു ഈശ്വരനും പിന്നാലെ ഗില്ലിനും പരിക്ക്

സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ല, കാരണമുണ്ട്: സഞ്ജു പറയുന്നു

അടുത്ത ലേഖനം
Show comments